അനുബന്ധ വാര്‍ത്തകള്‍
- മൂന്നുവയസുള്ള മകളെ പുഴയിലേക്കെറിഞ്ഞു, പരസ്പരം കയറുകൊണ്ട് കെട്ടി സ്വവർഗാനുരാഗികളായ യുവതികൾ പിന്നാലെ ചാടി
- ഷമി വീണ്ടും വിവാഹം കഴിക്കുന്നു എന്ന് ഭാര്യ ഹസിൻ ജഹാൻ, എനിക്കെന്താ വട്ടാണോ എന്ന് ഷമി
- കൊച്ചിയിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു
- വിദ്യാർത്ഥിനി വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
- കടിച്ച പാമ്പ് കാലിൽ വിടാതെ ചുറ്റിവരിഞ്ഞു, പാമ്പുമായി കർഷകൻ ആശുപത്രിലെത്തി
വർഷം രണ്ടായിട്ടും സ്വന്തം മണ്ഡലത്തെ മനസിലാക്കാൻ താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ്; ഒ രാജഗോപാലിനെ പരിഹസിച്ച് വി ശിവൻകുട്ടി
നേമം എം എൽ എയായ രാജഗോപാലിനെ പരിഹസിച്ച് മുൻ എം എൽ എ വി ശിവൻകുട്ടി. നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന എം എൽ എയുടെ നിയമ സഭയിലെ ചോദ്യത്തിനു പിന്നാലെയാണ് പരിഹാസവുമായി വി ശിവങ്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിന് മുന്നിൽ നാണം
കെടുത്തരുത് മിസ്റ്റർ രാജഗോപാൽ. എന്ന് വി ശിവൻകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു. വർഷം രണ്ടായില്ലേ നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു.ഇനിയും അതിന് താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ് എന്ന് ശിവൻ കുട്ടി പോസ്റ്റിൽ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നേമം MLA ആയ ശ്രീ രാജഗോപാൽ അവർകൾ നിയമസഭയിൽ ചോദിച്ച
ചോദ്യത്തിന്റെ പകർപ്പാണിത്!ഞാൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു നേമം.നേമത്തെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ ഇങ്ങനെ കേരളത്തിന് മുന്നിൽ നാണം കെടുത്തരുത് മിസ്റ്റർ രാജഗോപാൽ.
വർഷം രണ്ടായില്ലേ?? നേമം മണ്ഡലത്തിന്റെ മുക്കും മൂലയും സുപരിചിതമാക്കിയെടുക്കേണ്ട സമയം കഴിഞ്ഞു.ഇനിയും അതിന് താങ്കൾക്ക് പറ്റിയില്ലെങ്കിൽ എന്ത് പറയാനാണ്!!!
ഉത്തരമില്ലാത്ത ചോദ്യങ്ങളും, അനാവശ്യമായ ഇടപെടലും അല്ലാതെ
നേമത്തെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും ചെയ്യാൻ ഇനിയെങ്കിലും കഴിയട്ടെ!!