അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ
- കടിച്ച പാമ്പ് കാലിൽ വിടാതെ ചുറ്റിവരിഞ്ഞു, പാമ്പുമായി കർഷകൻ ആശുപത്രിലെത്തി
- ഇത്തവണ എന്റെ പിറന്നാള്‍ ആഘോഷിക്കരുത്; ആരാധകര്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിജയ്
- വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പരിശോധനകള്‍ തുടരുന്നു
- സണ്ണി ലിയോണിനെ പോണ് നായികയായി മാത്രം കണ്ടാല്‍ രാജ്യത്തിന് എന്താണ് സംഭവിക്കുക ?; ഹര്‍ദിക് പട്ടേല്‍ പറയുന്നു
ഷമി വീണ്ടും വിവാഹം കഴിക്കുന്നു എന്ന് ഭാര്യ ഹസിൻ ജഹാൻ, എനിക്കെന്താ വട്ടാണോ എന്ന് ഷമി
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ശമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ഷമി രണ്ടാമതും വിവാഹിതനാകാൻ തയ്യാറെടുക്കുകയാണ് എന്നാണ് ഹസിന്റെ ആരോപണം. വരുന്ന ഈദുൽ ഫിത്വർ കഴിഞ്ഞാലുടനെ ഷമി രണ്ടാമതും വിവാഹിതനാകും എന്നാണ് ഹസിൻ ജഹാൻ പറയുന്നത്.
എന്നാൽ ഹസിന്റെ ആരോപണത്തിനു ഉടൻ തന്നെ മറുപടിയുമായി ഷമി രംഗത്തെത്തി. ‘എന്റെ ആദ്യ വിവാഹത്തിലെ പ്രശനങ്ങൾ പോലും ഇതേവരെ തീർന്നിട്ടില്ല. എന്നിട്ടാണ് രണ്ടാം വിവാഹം. എനിക്കെന്താ വട്ടാണോ‘ എന്നായിരുന്നു ഹസിന്റെ ആരോപണത്തിന് ഷമിയുടെ മറുപടി.
നേരത്തെ ഷമിക്കെതിരെ ഹസിൻ നടത്തിയ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ബി സി സി ഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുന്നതിൽ പൊലും തടസം നേരിട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഹസിൻ പൊല്ലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു.