1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. v m sudheeran about jdu udf relationship

യുഡിഎഫ്- ജെഡിയു ബന്ധം ദൃഡമായെന്ന് സുധീരന്‍

യുഡിഎഫ്
ജെഡിയു -യുഡി എഫ് ബന്ധം ദൃഡമായെന്ന് കെപിസിസി പ്രസിഡന്‍്റ് വി.എം സുധീരന്‍. വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായും അദ്ദേഹം പറഞ്ഞു. ജെഡിയു വിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് തോല്‍വി സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ പരാമര്‍ശങ്ങള്‍ ഗൌരവമേറിയതാണെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.