കൊല്ലം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 26 മെയ് 2020 (13:46 IST)
പാമ്പുകടിയേറ്റ് മരണപ്പെട്ട ഉത്ര കൊലചെയ്യപ്പെട്ടതാണെന്നും പിന്നില്‍ ഭര്‍ത്താവ് സൂരജാണെന്നും തെളിഞ്ഞതോടെ ഉത്രയുടെ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ കൂടെ കഴിയാന്‍ അനുവദിക്കരുതെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെ ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ എടുക്കാന്‍ പൊലീസ് സൂരജിന്റെ വീട്ടില്‍ എത്തിയെങ്കിലും കുട്ടിയെ കണ്ടിരുന്നില്ല.
കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയെ ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ അഞ്ചല്‍ പോലീസ് സൂരജിന്റെ കുടുംബത്തിന് നിര്‍ദേശം നല്‍കി. ഇതോടെ കുഞ്ഞിനെയും കൊണ്ട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. പൊലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പൊലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവരുകയായിരുന്നു.