അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം
വരുംമണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചാല്‍ ഡാം തുറക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥകേന്ദ്രം അറിയിച്ചിരുന്നു.