തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 26 മെയ് 2020 (10:41 IST)
ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചതിനാല്‍ സംസ്ഥാനത്ത് മദ്യവില്‍പന ഈ ആഴ്ച ആരംഭിക്കും. ഇന്ന് പുലര്‍ച്ചയോടെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉടന്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുകയും രണ്ടുദിവസത്തിനകം മദ്യവിതരണം ആരംഭിക്കാനാകുമെന്നും ബെവ്‌കോ അധികൃതര്‍ സൂചന നല്‍കി.
ഇതുസംബന്ധിച്ച് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ എക്‌സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ മദ്യവിതരണം എന്നുതുടങ്ങുമെന്നതിനെ കുറിച്ച് തീരുമാനിക്കും. ഇതോടെ മദ്യ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. കൂടാതെ നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കുകയുള്ളു.