ഉത്രയുടെ കൊലപാതകം, കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ്, പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 26 മെയ് 2020 (11:22 IST)
കൊല്ലം: യുവതിയെ ഭർത്താാവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരെ പൊലീസ് പ്രതി ചേർത്തേയ്ക്കും. കൊലപാതകത്തിൽ സൂരജിന്റെ വീട്ടുകാർക്ക് പങ്കുണ്ടോ എന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ് മകളുടെ കൊലപാതകത്തിൽ സൂരജിന്റ് ബന്ധുക്കൾക്കും പങ്കുണ്ടെന്ന ഉത്രയുടെ മാതാപിതാക്കൾ ആവർത്തിച്ച് പറയുന്നുണ്ട്. സൂരജിന്റെ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ആലോചിയ്ക്കുന്നുണ്ട്

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും, പാമ്പു പിടുത്തക്കാരനായ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഇടത്തും എത്തിച്ച് തെളിവെടുപ്പ് നടത്തും കേസിൽ ദൃക്‌സക്ഷികൾ ഇല്ലാത്തതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കുഴിയിൽനിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :