1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. uthra murder case update

ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍

Uthra
ഉത്ര കൊലക്കേസില്‍ പ്രതിയായ ഉത്രയുടെ ഭര്‍ത്താവായിരുന്ന സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നലെ രാവിലെ 10മണിക്ക് പൊലീസിനുമുന്നില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നതാണ്. ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സൂരജിന്റെ പിതാവിനെ നേരത്തേ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവു നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമായിരുന്നു അറസ്റ്റ്.
 
അതേസമയം ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നത് സൂരജിന്റെ പിതാവ് സുരേന്ദ്രനേക്കാള്‍ വലിയ പ്രതികള്‍ വീട്ടിതന്നെയുണ്ടെന്നും സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉത്രയുടെ കൊലപാതകത്തില്‍ വലിയ പങ്കുണ്ടെന്നുമാണ്. കേസുമായി ഏതറ്റംവരെയും പോകുമെന്നും വിജയസേനന്‍ പറയുന്നു.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായം ഏറിയവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം