ഉത്ര കൊലക്കേസ്: സൂരജ് മാത്രം പ്രതി; ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം| ശ്രീനു എസ്| Last Updated: വെള്ളി, 14 ഓഗസ്റ്റ് 2020 (15:46 IST)
ഉത്ര കൊലക്കേസില്‍ ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉത്രയുടെ ഭര്‍ത്താവായ സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടിയെടുക്കാന്‍ ക്രൂരമായകൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റപത്രത്തില്‍ സൂരജിനെതിരെയുള്ളത്.

ഉത്രയുടെ പിതാവിന്റെയും സഹോദരന്റെയും പരാതിയിലുള്ള അന്വേഷണം 83 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :