1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir firing by terrorists

കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ വീരമൃത്യു വരിച്ചു

Army
കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടുപോലീസുകാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ നൗഗാം ബൈപ്പാസിനു സമീപമാണ് ആക്രമണം നടന്നത്. നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ മേഖലയില്‍ പൊലീസ് പട്രോളിങ് നടത്തുകയായിരുന്നു. 
 
ഭീകരവാദികളുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭീകരവാദികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
എല്ലാ മുസ്‌ലിങ്ങൾക്കും പുറകിൽ നിന്നേറ്റ കുത്ത് : ഇസ്രയേൽ യുഎഇ ഇടപാടിനെ അപലപിച്ച് ഇറാനും തുർക്കിയും