അനുബന്ധ വാര്‍ത്തകള്‍
- കാലാവസ്ഥ മഴക്കാലം പോലെ; മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും
- ശബരിമലയില്‍ ശക്തമായ മഴ; തിരക്കിനു കുറവില്ല
- Kerala Weather: 'ഡിസംബര്‍ തന്നെയല്ലേ ഇത്'; കേരളത്തില്‍ മൂന്നിടത്ത് റെഡ് അലര്‍ട്ട്
- മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
- യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ; ഏഴുപേര്‍ കൊല്ലപ്പെട്ടു
Kerala Weather: പുതുക്കിയ മഴ മുന്നറിയിപ്പ്
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather: പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ശബരിമലയിലും മഴയ്ക്കു സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. പമ്പയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധത്തിനു വിലക്കുണ്ട്. കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിനു വിലക്കില്ല.