തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2014 (11:15 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സെന്‍റര്‍ സ്റ്റേഡിയത്തില്‍ സ്വാന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വളര്‍ച്ചയില്‍ മുന്നോട്ട് പോയിരിക്കുന്നു. ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച കേരളം നേടിയെന്നും അദ്ദേഹം പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട് കണ്ടെത്തി എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ക്യാന്‍സര്‍ കര്‍മ സുരക്ഷാ മാതൃകയായ "സുകൃതം" പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വീടിന് മൂന്നു ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ പാവപ്പെട്ട 25,000 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടുകള്‍ വെച്ചു നല്‍കുമെന്നും. കോളജ്, സര്‍വകലാശാല എന്നിവിടങ്ങളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പും മൊബൈല്‍ ആപ്ളിക്കേഷനുകളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദശകം ലക്ഷ്യമിട്ട് "വിഷന്‍ 2030" പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.