1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar issue , k babu , thiruvanthapuram , ummen chandy

ബാര്‍ വിഷയത്തില്‍ തീരുമാനം ഉടന്‍ വേണം: കെ ബാബു

ബാര്‍ വിഷയം
പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് കാട്ടി എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിഷയത്തില്‍ കോടതി നല്‍കിയ സാവകാശം ബുധനാഴ്ച അവസാനിക്കുകയാണ്.

തുടര്‍ന്നാണ് ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് എക്സൈസ് മന്ത്രി ആവശ്യപ്പെട്ടത്. ഇതേ ആവശ്യമുന്നയിച്ച് നികുതി വകുപ്പ് സെക്രട്ടറിയും നേരത്തെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
About Writer
jibin