തലവരയുണ്ടെങ്കില്‍ മാണി മുഖ്യമന്ത്രിയാകും: ജോണി നെല്ലൂര്‍

തൊടുപുഴ| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (17:14 IST)
തലവരയുണ്ടെങ്കില്‍ മന്ത്രി കെഎം മാണി മുഖ്യമന്ത്രിയാകുമെന്നു കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തൊടുപുഴയില്‍ പറഞ്ഞു. മാണി മുഖ്യമന്ത്രുഇ സ്ഥാനത്തിന് യോഗ്യനാണെന്നും അദ്ദേത്തേ കരിക്കാതിരിക്കാന്‍ ഏതെങ്കിലും കേരളാ കോണ്‍ഗ്രസുകാര്‍ക്കു കഴിയുമോ എന്നു ജോണി നെല്ലൂര്‍ ചോദിച്ചു.

എന്നാല്‍ ജനപിന്തുണയുള്ള നേതാക്കളെ മറ്റുള്ളവര്‍ കണ്ണുവയ്ക്കുമെന്നും അദ്ദേഹം ഇടതു പക്ഷത്തിന്റേയും ബിജെപിയുടേയും ക്ഷണം പരോക്ഷമായി ചൂണ്ടിക്കാണിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസുകാര്‍ ഒന്നിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പക്ഷേ, കേരളാ കോണ്‍ഗ്രസുകാര്‍ ഒന്നിക്കുന്നത് ചില തല്‍പ്പര കക്ഷികള്‍ അട്ടിമറിക്കുമെന്നും നെല്ലൂര്‍ പറഞ്ഞു.

അടച്ചുപൂട്ടിയ ബാറുകളെ സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്.
വിഷയം അനന്തമായി നീളുന്നത് ശരിയല്ല.
ബാറുകള്‍ തുറക്കണോ വേണ്ടയോയെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണം. ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :