സുരേഷ് ഗോപിക്ക് ഖേദം; ‘മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല’

Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (14:47 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രസ്താവനയില്‍ നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രയോഗിച്ച വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി ഇപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. വിവരശേഖരണം നടത്താതെ പദ്ധതി നടപ്പിലാക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഖേദപ്രകടനം.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ സുരേഷ് ഗോപി വിമര്‍ശിച്ചത്.
ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണം എന്നാണ് മുഖ്യമന്ത്രി പോലും കരുതുന്നത്. വിവരമുള്ളവരോട് കാര്യങ്ങള്‍ അന്വേഷിച്ച് പഠിച്ചതിന് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കാവൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താ‍വന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :