1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ummen chandi

ശബരിമല വിധി: പാരമ്പര്യമായി തുടരുന്ന ആചാരങ്ങളെ മാനിക്കണം, വിധി എല്ലാവർക്കും ബാധകമെന്ന് ഉമ്മൻ ചാണ്ടി

വാർത്ത
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അതിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
ശബരിമല വിഷയത്തിൽ സുപ്രീം കോടതി പരിശോധിച്ചത്  ഭരണഘടന പരമായ കാര്യങ്ങളാണ്. എന്നാൽ പാരമ്പര്യമായി തുടരുന്ന ആചാരങ്ങളെ മാനിക്കണം. നിയമവും ആചാരങ്ങളും സമന്വയിപ്പിച്ച് കൊണ്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
About Writer
Sumeesh
അടുത്ത ലേഖനം
ഇന്ത്യൻ വിപണിയിലേക്കൊരു പവർഫുൾ ‘കിക്ക്‘: നിസാൻ കിക്ക്സ് ഒക്ടോബർ 18ന് ഇന്ത്യയിൽ