Sumeesh|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (15:41 IST)
ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് ആരാധന നടത്താം എന്ന
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത്. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നും
കമൽഹാസൻ പറഞ്ഞു.
പ്രായം നോക്കാതെ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഇന്ന് ചരിത്രവിധി പ്രസ്ഥാവിച്ചിരുന്നു. ആർത്തവ കാലത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനെ വിലക്കുന്ന ചട്ടം 3 ബിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.