കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (12:09 IST)
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു ഡി എഫ് നേതൃസമ്മേളനം കൊച്ചിയില്‍ പുരോഗമിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ യോഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഉദ്ഘാടനം ചെയ്തു.
അരുവിക്കര കണ്ട് ബി ജെ പി പനിക്കേണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി ജെ പിയല്ല സി പി എം ആണ് യു ഡി എഫിന്റെ എതിരാളികള്‍ എന്നും ആന്റണി പറഞ്ഞു. യു ഡി എഫ്
തെരഞ്ഞെടുപ്പ് പത്രിക യോഗത്തില്‍ പുറത്തിറക്കി. ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.
എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ 2000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വി എം സുധീരന്‍,
കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, എം പി വീരേന്ദ്രകുമാര്‍, രമേശ് ചെന്നിത്തല,
എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, യു ഡി എഫ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം - പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.