അനുബന്ധ വാര്‍ത്തകള്‍
- വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍
- എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്കി
- ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോസ്റ്റല്‍ ബാലറ്റ് ആവശ്യമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ആദ്യ ദിവസമായ മാര്‍ച്ച് 24ന് തന്നെ ഫോം 12 പൂരിപ്പിച്ചു വോട്ട് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി എഫ് സി) നല്‍കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്കായി പരിശീലന കേന്ദ്രങ്ങളില്‍ തന്നെ വി എഫ് സി സജ്ജീകരിക്കും. ഫോം 12 ല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.
ഇലക്ഷന്‍ ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കായി എസ്.കെ.എം.ജെ സ്‌കൂളില്‍ പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും. അതേസമയം പ്രസംഗത്തിനിടെ ചോദ്യം ഉന്നയിച്ച വ്യക്തിയോടുള്ള മറുപടിയില്‍ തന്റെ ഭാഗം വ്യക്തമാക്കി മുഖ്യമന്ത്രി. പൊതുയോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ടെന്നും അവ പാലിച്ചില്ലെങ്കില്‍ അതനുസരിച്ചായിരിക്കും പ്രതികരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോന്നിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സംഭവം നടന്നത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ 'ഒരു ചോദ്യം' എന്ന് ചോദിച്ചു. പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയ ആളോട് 'വീട്ടില്‍ പോയി ചോദ്യം ചോദിക്കൂ' എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരാമര്‍ശം വിവാദത്തിന് കാരണമായി. മുഖ്യമന്ത്രിക്ക് സംയമനം നഷ്ടപ്പെട്ടുവെന്ന് വിമര്‍ശകര്‍ ആരോപിച്ചു.