1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. two cpm members arrested in nadapuram murder case

അസ്ലം വധക്കേസ്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്

nadapuram
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളൂര്‍ സ്വദേശി ഷാജി, ഇരിങ്ങന്നൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
 
കൊലയാളി സംഘത്തിന് വഴികാട്ടിയായി പ്രവര്‍ത്തിച്ചത് ഇവരായിരുന്നുയെന്ന് പൊലീസ് അറിയിച്ചു.  പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. കേസില്‍ സിപിഎം പ്രവര്‍ത്തകരായ വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെയും വെള്ളൂര്‍ കോടഞ്ചേരി കരുവിന്റവിട രമീഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
About Writer
സജിത്ത്
അടുത്ത ലേഖനം
പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേര്‍ക്ക് പരുക്ക്