തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (20:15 IST)
പാലക്കാട്: തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നീട്ടി. 2020ൽ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീടുന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ചേർന്ന ടൈം ടേബിൾ കമ്മിറ്റിയിലാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്ത് നിന്നും കോട്ടയം, എറണാകുളം ടൗൺ,പാലക്കാട് ജംഗ്ഷൻ,പൊള്ളാച്ചി,ഉദുമല്പേട്ട്,പഴനി,ദിണ്ഡിഗൽ,മധുരൈ,മാനാമധുര,രാമനാഥപുരം വഴിയാണ് രാമേശ്വരം എത്തുക. നിലവിൽ തിരുവനന്തപുരത്ത് നിന്നും രാത്രി 8:30നാണ് അമൃത എക്സ്പ്രസ് പുറപ്പെടുന്നത്. രാവിലെ 10:10ന് മധുര എഠിച്ചേരും. രാമേശ്വരത്തേക്ക് സർവീസ് നീടുമ്പോൾ സമയക്രമത്തിൽ മാറ്റം വരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :