സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ഞായര്‍, 13 ഫെബ്രുവരി 2022 (09:01 IST)
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലർട്ടുകളൊന്നും തന്നെ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്.

ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :