മകന്റെ മരണത്തിൽ മനംനൊന്ത മാതാപിതാക്കൾ ജീവനൊടുക്കി

എ കെ ജെ അയ്യർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (13:54 IST)
പാലക്കാട്: തങ്ങളുടെ ഏക മകന്റെ നിര്യാണത്തിൽ മനംനൊന്ത മാതാപിതാക്കൾ ജീവനൊടുക്കി. പൊള്ളാച്ചിക്കടുത്ത് പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേറ്റ് ജീവനക്കാരൻ ഗോവിന്ദരാജ് (62), ഭാര്യ റിട്ട.സർവോദയ സംഘം ജീവനക്കാരി ധന (59) എന്നിവരാണ് രാമേശ്വരം കടലിൽ ചാടി ആത്മഹത്യ ചെയ്തു.

ഗോവിന്ദരാജിന് അർബുദം ബാധിച്ച വിഷമത്തിൽ ഇവരുടെ ഏകമകൻ കനിഷ് പ്രഭാകരൻ എന്ന ഇരുപത്തിരണ്ടുകാരൻ നാല് മാസം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഇതിന്റെ വിഷമത്തിൽ കഴിഞ്ഞ ഇവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാമേശ്വരത്തേക്ക് പോയത്.

മുറിയെടുത്ത് അവിടെ തങ്ങിയ ഇവർ കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ചു വിവരം അറിയിക്കുകയും തുടർന്ന് കടലിൽ ചാറ്റുകയുമായിരുന്നു. പുലർച്ചെ കടലിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്ങളുടെ സ്വത്തുക്കൾ മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു മറ്റുള്ളവർക്ക് സഹായം നൽകണമെന്ന് ഇവരുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :