'മധുരരാജ'യ്ക്ക് ശേഷം മമ്മൂട്ടിയുടെ 'മിനിസ്റ്റര്‍രാജ' ? സിനിമയെക്കുറിച്ച് സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:54 IST)

മോഹന്‍ലാലിന്റെ 'പുലിമുരുകന്‍', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. മമ്മൂട്ടി വീണ്ടും 'മധുരരാജ'യായി എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടര്‍ച്ച ചിത്രം ഉണ്ടാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതിനൊരു മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
അവസാനിക്കുമ്പോള്‍ സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് അവസാനം കാണിച്ചിരുന്നു.അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചതെന്നും അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ലെന്നും വൈശാഖ് പറഞ്ഞു.

മമ്മൂട്ടി, സിദ്ദിഖ്, ജയ്, ജഗപതി ബാബു, നെടുമുടി വേണു, അന്ന രാജന്‍, അനുശ്രീ, ഷംന കാസിം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.2019 ഏപ്രില്‍ 12ന് റിലീസ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :