മമ്മൂക്ക ഷര്‍ട്ടൂരിയപ്പോള്‍ ഞാന്‍ ഞെട്ടി, ദേഹം മുഴുവന്‍ ചുവന്ന് തടിച്ചു കിടക്കുന്നു; വൈശാഖ്

രേണുക വേണു| Last Updated: ചൊവ്വ, 8 മാര്‍ച്ച് 2022 (08:20 IST)

മധുരരാജ സിനിമ സെറ്റിലെ അനുഭവത്തെ കുറിച്ച് സംവിധായകന്‍ വൈശാഖ്. ഫൈറ്റ് സീന്‍ ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ഡെഡിക്കേഷനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂക്കയെ കൊണ്ട് തുടര്‍ച്ചയായി റോപ്പ് ഫൈറ്റ് സീന്‍ ചെയ്യിപ്പിച്ചപ്പോള്‍ വിഷമം തോന്നിയെന്ന് വൈശാഖ് പറയുന്നു. അതിന്റെ ബുദ്ധിമുട്ട് അറിയാന്‍ വേണ്ടി താന്‍ റോപ്പ് കെട്ടി നോക്കിയിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു. പിന്നീട് കാരവനില്‍ പോയി നോക്കിയപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഷര്‍ട്ടൂരി ഇരിക്കുന്നു. അപ്പോള്‍ കണ്ടത് ദേഹം മുഴുവന്‍ ചുവന്ന് തടിച്ച് കിടക്കുകയാണ്. രണ്ട് സൈഡിലും ചുവന്ന് തടിച്ചു കിടക്കുന്നുണ്ട്. പക്ഷേ ആ ബുദ്ധിമുട്ട് അദ്ദേഹം തന്നോട് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും വൈശാഖ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :