വാഷിങ്ടണ്‍|
jibin|
Last Modified ശനി, 19 ജൂലൈ 2014 (15:31 IST)
വിമതര്‍ തകര്‍ത്ത മലേഷ്യന്‍ യാത്ര വിമാനത്തില്‍ മരിച്ചവരില്‍ 80 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് യുഎന്‍ സ്ഥിരീകരിച്ചു. കുട്ടികള്‍ അവധിക്കാലം ആഘോഷിക്കാനായി പുറപ്പെട്ടവരായിരുന്നു. 298പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങളും കിലോമീറ്ററുകളോളം ചിതറിക്കിടക്കുകയാണ്. കരിഞ്ഞ മൃതശരീരങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇതുവരെ നീക്കം ചെയ്തിട്ടില്ല.
വിമതരുടെ ഭീഷണി ഉള്ളതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ള പലരും ദുരന്ത മേഖലയില്‍ എത്താത്തതിന് കാരണം. ദുരന്തത്തിന് റഷ്യയെ പ്രതിക്കൂട്ടിലാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, റഷ്യക്കു മേല്‍ രാജ്യാന്തര സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാക്കി.