ഇന്ത്യന്‍ അരിയുടെ കയറ്റുമതി കൂടി

മുംബൈ| VISHNU.NL| Last Modified ഞായര്‍, 20 ജൂലൈ 2014 (13:02 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം 10.78 മില്യണ്‍ ടണ്‍ അരി കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്‌തു. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10.15 മില്യണ്‍ ടണ്‍ ആയിരുന്നു. മൊത്തം 46,793 രൂപയാണ് അരി കയറ്റുമതിയിലൂടെ ഇന്ത്യ കഴിഞ്ഞ വര്‍ഷം നേടിയത്.

2012-13ലെ വരുമാനം 33,858 കോടി രൂപയായിരുന്നു. ഈയിനത്തിലുണ്ടായ വര്‍ദ്ധന 38 ശതമാനമാണ്. അമേരിക്കയുടെ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും യൂറോപ്യന്‍ യൂണിയനിലേക്കും മറ്റും കയറ്റുമതി വര്‍ദ്ധിച്ചതോടെ, ബസുമതി അരിയില്‍ നിന്നുമാത്രം ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29,300 കോടി രൂപ സ്വന്തമാക്കി. മുന്‍ വര്‍ഷം ഇത് 19,409 കോടി രൂപയായിരുന്നു.

അമേരിക്കയിലേക്ക് വീണ്ടും ഇന്ത്യ അരി കയറ്റുമതി ചെയ്യാന്‍ സാധിച്ചത് കയറ്റുമതി വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കും. മാരകമായ ട്രൈസൈക്ളാസോള്‍എന്ന കീടനാശിനി ഇന്ത്യന്‍ അരിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ നിര്‍ദ്ദേശമാണ് ഇന്ത്യന്‍ അരിയുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കാരണമായത്.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. തുടര്‍ന്ന്, ട്രൈസൈക്ളാസോളിന്റെ അളവ് നിശ്‌ചിത തോതിനേക്കാള്‍കുറവാണെങ്കില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി അറിയിക്കുകയായിരുന്നു.

നിയന്ത്രണത്തില്‍ ഇളവ് ലഭിച്ചതോടെ, അമേരിക്കയിലേക്കുള്ള അരി കയറ്റുമതിയില്‍ നിന്ന് പിന്മാറിയ കച്ചവടക്കാര്‍ സജീവമായി തിരികെയെത്തി. മതി പുനരാരംഭിച്ചതോടെ, നടപ്പു സാമ്പത്തിക വര്‍ഷം അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ബസുമതി അരി കയറ്റുമതി 50 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :