വൈദ്യൂതി ബോര്‍ഡ് നടത്തുന്ന കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്റെ ലൈറ്റ് ഓഫ് കേരള ഇന്ന്

ശ്രീനു എസ്| Last Updated: ബുധന്‍, 17 ജൂണ്‍ 2020 (12:50 IST)
വൈദ്യൂതി ബോര്‍ഡ് നടത്തുന്ന കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്റെ
ലൈറ്റ് ഓഫ് കേരള ഇന്ന്. കൊവിഡിന്റെ മറവില്‍ അമിതമായ ബില്ല് അടിച്ചേല്പിച്ച് വൈദ്യുത ബോര്‍ഡ് നടത്തുന്ന കൊള്ളയ്ക്ക് എതിരെ യുഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു 'ലൈറ്റ്‌സ് ഓഫ് കേരള' എന്ന സമരപരിപാടി നടക്കും.രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് നേരം എല്ലാവരും വൈദ്യുതി വിളക്കുകള്‍ കെടുത്തി പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

അമിത ബില്ലുകള്‍ സംബന്ധിച്ച് ഏകദേശം രണ്ട് ലക്ഷത്തോളം പരാതികള്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചിട്ടും 5000 പരാതികളില്‍ മാത്രമാണ് വസ്തുതയുള്ളത് എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.ഇത് പകല്‍ കൊള്ളയാണ്. വൈദ്യുതി ബോര്‍ഡിന്റെ അമിതമായ ചാര്‍ജ്ജ് വര്‍ധനവ് എല്ലാ വിഭാഗം ജനങ്ങളെയും വലച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് നീതീകരണമില്ലാത്തനിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ലൈറ്റ്‌സ് ഓഫ് കേരള എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :