1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Pocso News

പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ബലാല്‍സംഗം ചെയ്ത 22കാരന് 25 വര്‍ഷം കഠിനതടവ്

Trivandrum
പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫല്‍ (22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
 
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം.2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി വന്നു എന്ന പ്രേത്യേകതയുമുണ്ട്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെണ്‍ക്കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. 
അടുത്ത ലേഖനം
കുറഞ്ഞ ചിലവിൽ റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ: റഷ്യയുടെ വാഗ്‌ദാനം ഇന്ത്യ സ്വീകരിച്ചേക്കും