പേട്ടയില്‍ അതിഥിതൊഴിലാളികള്‍ സംഘം ചേര്‍ന്ന് അക്രമാസക്തരായി; സി ഐക്ക് പരുക്ക്

തിരുവനന്തപുരം| ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 11 മെയ് 2020 (12:52 IST)
പേട്ടയില്‍ അതിഥിതൊഴിലാളികള്‍ സംഘം ചേര്‍ന്ന് അക്രമാസക്തരായി. ആക്രമണത്തില്‍ സി ഐ ഗിരിലാല്‍ ഡ്രൈവര്‍ ദീപു, ഹോം ഗാര്‍ഡ് അശോകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ 750ഓളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു.

ഞായറാഴ്ച ആര്‍ക്കും പണിയില്ലാത്തതിനാലാണ് ഇവര്‍ എല്ലാരും സംഘം ചേര്‍ന്നത്. ഇതിനുമുന്‍പും ഇവിടെ ഇതേ ആവശ്യം പറഞ്ഞ് സംഘര്‍ഷം നടന്നിരുന്നു. സംഭവസ്ഥലത്ത് സി ഐ ഗിരിലാലടക്കം അഞ്ചുപൊലീസുകാര്‍ വന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരാതെ ഇവര്‍ പിന്മാറില്ലെന്ന് പറയുകയായിരുന്നു. തിരിച്ചുപോകാന്‍ സമയത്ത് കല്ലുകള്‍ എറിഞ്ഞ് സി ഐയേയും സംഘത്തേയും ഇവര്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. സി ഐ ഗിരിലാലിന് നെറ്റിയിലാണ് പരിക്ക്.

ഇതേതുടര്‍ന്ന് എസ് എ പി ക്യാംപില്‍ നിന്ന് പൊലീസ് സംഘം എത്തിയതോടെ ആക്രമണത്തില്‍ നിന്നും അതിഥി തൊഴിലാളികള്‍ പിന്മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :