പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (15:20 IST)
തൃശൂർ: കുന്നമംഗലത്തെ ചെറുപുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചു. പുഴയിലെ പുളിക്കാമണ്ണിൽ കടവിൽ കുളിക്കാനിറങ്ങിയ പെരുവഴിക്കടവ് സ്വദേശിനി മിനി എന്ന സിന്ധു (48, സിന്ധുവിന്റെ മകൾ ആതിര (26), സിന്ധുവിന്റെ ബന്ധുവായ കുന്നമംഗലം പൊയ്യക്കുഴിമണ്ണിൽ വീട്ടിൽ ഷൈജുവിന്റെ മകൻ അദ്വൈത് (13) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പെട്ട് രക്ഷപെട്ട അദ്വൈതിന്റെ മാതാവ് സനൂജ (38) കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുപ്പതി ദർശനത്തിനു ശേഷം സിന്ധുവും ആതിരയും ബന്ധുവായ ഷൈജുവിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നാണ് ഇവർ വൈകിട്ടോടെ കുളിക്കാൻ പോയത്.

എന്നാൽ കുളിക്കാൻ ഇറങ്ങിയ അദ്വൈത് ശക്തമായ ഒഴുക്കിൽ പെട്ടു. അദ്വൈതിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും ഒഴുക്കിൽ പെട്ടത്. അദ്വൈതിന്റെ സഹോദരി, ആതിരയുടെ മകൻ ധ്രുവ് എന്നിവരും കുളിക്കാൻ പോയിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. എങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :