എ.എസ്.രാജീവ് വിജിലൻസ് കമ്മീഷണറാവും

A S Rajeev
എ കെ ജെ അയ്യർ| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (17:47 IST)
A S Rajeev
തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രാ മാനേജിംഗ് ഡയറക്ടർ എ.എസ്.രാജീവ് വിജിലൻസ് കമ്മീഷണറാവും. കേന്ദ്ര വിജിലൻസ് കമ്മീഷനിൽ ഒഴിവുള്ള കമ്മീഷണർ സ്ഥാനത്തേക്ക് എ.എസ്.രാജീവിന്റെ പേര് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് സമിതി ബുധനാഴ്ച അംഗീകരിച്ചതോടെയാണിത്. രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക.

കോട്ടയം ആർപ്പൂക്കര ഏറത്ത് കുടുംബാംഗമായ എ.എസ്.രാജീവ് 2018 മുതൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എം.ഡി യും സി.ഇ.ഒ യുമാണ്. കഴിഞ്ഞ ഡിസംബർ ഒന്നിന് വിരമിക്കേണ്ടതായിരുന്നു ഇദ്ദേഹം. എന്നാൽ ആറു മാസത്തേക്ക് കാലാവധി നീട്ടിനൽകി. മുമ്പ് ഇന്ത്യൻ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡയറക്ടറുടെ പ്രവർത്തിച്ചിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :