1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

അംഗനവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി

Amritham
തിരുവനന്തപുരം: അംഗനവാടിയിലെ കുട്ടികൾക്ക് വിതരണം ചെയ്ത പോഷകാഹാര അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. പോത്തൻകോട് പണിമൂല അൻപത്തിമൂന്നാം നമ്പർ അംഗനവാടിയിലാണ് ചത്ത പള്ളിയുള്ള അമൃതം പൊടി വിതരണം ചെയ്തത്.

ഒരു മാസം മുമ്പ്  പണിമൂല സ്വദേശി രതീഷ് കുമാർ - ആതിര ദമ്പതികളുടെ ഒരു വയസുള്ള കുട്ടിക്ക് നൽകിയ പാക്കറ്റിലെ പൊടിയിലാണ് ചത്ത് ദ്രവിച്ചു തുടങ്ങിയ നിലയിൽ പല്ലിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്തപല്ലിയെ കണ്ടെത്തിയത്. മൂന്നു മാസം വരെ കാലാവധിയുണ്ട് ഈ അമൃതം പൊടിക്ക്.

വാമനപുരത്തെ ഒരു സ്ഥാപനത്തിൽ നിന്ന് നവംബർ അവസാന വാരം കൊണ്ടുവന്നതാണ് അമൃതം പൊടി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വേണ്ട പരിശോധന നടത്തി നടപടികൾ എടുക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.  
അടുത്ത ലേഖനം
ഐടിക്കാര്‍ക്ക് 2024 നല്‍കുന്നത് എട്ടിന്റെ പണി, ജനുവരിയില്‍ മാത്രം തൊഴില്‍ നഷ്ടമായത് 30,000ത്തില്‍ പരം പേര്‍ക്ക്