Kerala Weather: കേരളത്തില്‍ ചൂട് കൂടുന്നു, പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക

രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (18:09 IST)

Kerala Weather: സംസ്ഥാനത്ത് ചൂട് കൂടുന്നു. വരും ദിവസങ്ങളില്‍ പകല്‍ സമയത്ത് താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂര്‍ വിമാനത്താവളത്തില്‍. 37.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ അനുഭവപ്പെട്ടത്. ഇനിയുള്ള മാസങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില്‍ കൊള്ളരുത്

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക

പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക

ഇടയ്ക്കിടെ വെള്ളം കുടിക്കുക

പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക

ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :