തിരുവനന്തപുരത്ത് ഒന്നരവയസുള്ള ആണ്‍കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജനുവരി 2024 (15:30 IST)
തിരുവനന്തപുരത്ത് ഒന്നരവയസുള്ള ആണ്‍കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി. ഉറിയാക്കോട് സ്വദേശി സിന്ധുവിന്റെയും ശ്രീകണ്ഠന്റെയും കുഞ്ഞിനെയാണ് സിന്ധുവിന്റെ മനസികാസ്വാസ്ഥ്യമുള്ള സഹോദരി മഞ്ജു കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു.രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു ഈ ബന്ധത്തിലുളള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വിളപ്പില്‍ശാല പൊലീസ് മഞ്ജുവിനെ കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :