കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്ത ശേഷം ഇങ്ങനെ ചെയ്യാറുണ്ടോ?

അഞ്ച് വയസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ പല്ല് തേപ്പിച്ചു കൊടുക്കണം

രേണുക വേണു| Last Modified വ്യാഴം, 4 ജനുവരി 2024 (11:28 IST)

കുട്ടികളുടെ പല്ലുകള്‍ അതിവേഗം കേടാകുന്നത് മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ്. ചെറുപ്പം മുതലേ കുട്ടികളുടെ പല്ലുകള്‍ക്ക് സംരക്ഷണം നല്‍കണം. ഓരോ തവണ മുലപ്പാല്‍ കൊടുത്ത ശേഷവും തുണി കൊണ്ട് മോണ തുടയ്ക്കുക. മുലപ്പാലിന്റെ അവശിഷ്ടങ്ങള്‍ മണിക്കൂറുകളോളം മോണയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കുട്ടികളില്‍ ദന്ത രോഗങ്ങള്‍ക്ക് കാരണമാകും. ഓരോ തവണ ഉപയോഗിച്ച ശേഷവും ഈ തുണി ചൂടുവെള്ളത്തില്‍ കഴുകി സൂക്ഷിക്കുക.

സ്പൂണ്‍ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. അമ്മമാര്‍ ഭക്ഷണത്തിന്റെ ചൂട് നോക്കാന്‍ സ്പൂണ്‍ കൊണ്ട് ആദ്യം കഴിച്ചു നോക്കുന്ന പതിവുണ്ട്. പിന്നീട് ആ സ്പൂണ്‍ ഉപയോഗിച്ചു തന്നെ കുട്ടികള്‍ക്കും ഭക്ഷണം കൊടുക്കും. അങ്ങനെ ചെയ്യരുത്, കാരണം അമ്മമാരുടെ വായില്‍ നിന്നുള്ള ബാക്ടീരിയ കുട്ടികളിലേക്ക് എത്താന്‍ ഇത് കാരണമാകും.


Read Here:
ഇഡ്ഡലി/ദോശ രാവിലെ എത്രയെണ്ണം കഴിക്കാം?

അഞ്ച് വയസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ പല്ല് തേപ്പിച്ചു കൊടുക്കണം. കുട്ടികള്‍ സ്വയം പല്ല് തേക്കുമ്പോള്‍ പൂര്‍ണമായി വൃത്തിയാകാന്‍ സാധ്യത കുറവാണ്. മധുര പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ കുട്ടികള്‍ക്ക് അധികം നല്‍കരുത്, ഇത് പല്ലുകളെ അതിവേഗം നശിപ്പിക്കും. പച്ചക്കറികള്‍, ഫ്രൂട്ട്‌സ് എന്നിവയാണ് കുട്ടികള്‍ക്ക് ധാരാളമായി നല്‍കേണ്ടത്. രാത്രി കിടക്കുന്നതിനു മുന്‍പ് പല്ല് തേയ്ക്കാന്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :