ഐപിഒ ലിസ്റ്റിംഗിൽ നിക്ഷേപകർക്ക് ഇരട്ടിലാഭം നൽകി ടാറ്റ ടെക്നോളജീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (15:10 IST)
ഓഹരിവിപണിയില്‍ നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം സമ്മാനിച്ച് ടാറ്റ ടെക്‌നോളജീസ്. ലിസ്റ്റിംഗ് ചെയ്ത അന്ന് തന്നെ 140 ശതമാനം ലാഭമാണ് ടാറ്റ ഓഹരികള്‍ സമ്മാനിച്ചത്. ഇഷ്യൂ വിലയായ 500 രൂപയില്‍ നിന്നും 1,200 നിലവാരത്തിലേക്കാണ് ഓഹരിവില കുതിച്ചുയര്‍ന്നത്. ഇത് പിന്നീട് 1,400 രൂപ വരെ ഉയരുകയും ചെയ്തു.

73.38 ലക്ഷത്തിലധികം അപേക്ഷകളോടെ എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചത്. ഓട്ടോ മൊബൈല്‍ മേഖലയിലാണ് ടാറ്റ ടെക്‌നോളജീസ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :