സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (13:44 IST)
തിരുവനന്തപുരത്ത് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച ആളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ അംബികാ ഭവനില്‍ നിധീഷാണ് അറസ്റ്റിലായത്. കാച്ചാണി സ്വദേശി ജലീല്‍ ജബ്ബാര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
കാഞ്ഞിരംപാറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. നഗരത്തിലെ തീയേറ്ററില്‍ സിനിമ കണ്ടതിന് ശേഷം വാഹനം കീട്ടാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു ജലീല്‍.