1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കോഴിയിറച്ചിക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് കോഴിമുട്ട വില

Trivandrum
കോഴിയിറച്ചിക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് കോഴിമുട്ട വില. 5.30 മുതല്‍ ആറ് വരെ ആയിരുന്ന മുട്ടവിലയാണ് പെട്ടന്ന് 7 രൂപയില്‍ എത്തിനില്‍ക്കുന്നത്. അതേസമയം നാടന്‍ കോഴി മുട്ടയുടെ വില 9 മുതല്‍ 10 വരെയായും ഉയര്‍ന്നു. ഇതോടെ ഓംലെറ്റ്, ബുള്‍സൈ എന്നിവയുടെ വിലയും ഉയരാനാണ് സാധ്യത.
 
മുട്ടയുടെ വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണം. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് പ്രധാനമായും കോഴിമുട്ട എത്തിക്കുന്നത്.
അടുത്ത ലേഖനം
കോട്ടയത്ത് അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ മര്‍ദ്ദിച്ച് പ്രതി