1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു

Trivandrum
മുതലപ്പൊഴിയിലുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടലിലെ തിരയടിയില്‍ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതര പരിക്കേറ്റത്.
 
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ളത്തില്‍ 38 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
അടുത്ത ലേഖനം
പാലക്കാട് പേവിഷബാധയേറ്റ നായ നിരവധി വളര്‍ത്തുമൃഗങ്ങളെ കടിച്ചു