1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു

Trivandrum
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിച്ചു. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന സമരം ചെയ്യുകയായിരുന്നു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി ഹര്‍ഷിന സമരം അവസാനിപ്പിക്കുന്നത്.
 
അന്വേഷണ സംഘം സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയെന്നും കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞെന്നും ഇനി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ഷിന പറഞ്ഞു. ആരോഗ്യമന്ത്രി മുന്‍പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും ഹര്‍ഷിന പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു