1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് 23കാരന് ദാരുണാന്ത്യം

Trivandrum
തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് 23കാരന് ദാരുണാന്ത്യം. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. കാറില്‍ 6 പേരാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.
 
സാബു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ വച്ചിരുന്നില്ല. കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്, സ്റ്റീഫന്‍, വക്കം സ്വദേശി വിഷ്ണു ,കിളിമാനൂര്‍ സ്വദേശി അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം