'നിര്‍ബന്ധിത വിശ്രമത്തിലെ ഗുണങ്ങള്‍'; പൃഥ്വിരാജിന്റെ 'പുതിയ മുഖം', നടന്റെ ഓണം ആഘോഷം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (11:11 IST)
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടന്‍ പൃഥ്വിരാജ്. അമ്മ മല്ലികയ്ക്കും ഏട്ടന്‍ ഇന്ദ്രത്തിനും കുടുംബത്തിനും ഒപ്പമാണ് തിരുവോണ സദ്യ കഴിച്ചത്.:നിര്‍ബന്ധിത വിശ്രമത്തിലാണ്, അതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് തോന്നുന്നു',-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വി കുറിച്ചത്.

അതേസമയം ഏറെ നാളുകള്‍ക്ക് ശേഷമാണ് തന്റെ ഒരു ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.വിലായത്ത് ബുദ്ധ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ജൂണിലായിരുന്നു നടന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ് താരം.
പൃഥ്വിരാജിന്റെ ഏട്ടന്‍ ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :