1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anil Antony News

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് അനില്‍ ആന്റണി

Anil Antony News
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏഴ് വര്‍ഷമായി വലിയ അഴിമതികള്‍ക്കാണ് സംസ്ഥാനം സാക്ഷിയായതെന്നും മാറ്റത്തിന് സമയമായി എന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ സംസ്ഥാനത്ത് വര്‍ഗീയത വലിയതോതില്‍ വര്‍ധിച്ചുവെന്നും ഓരോ വര്‍ഷവും പുതിയ അഴിമതി കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
ഗുരുവായൂരപ്പന് 32 പവന്റെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് എം കെ സ്റ്റാലിന്റെ ഭാര്യ