1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ബാലരാമപുരത്ത് മത പാഠശാലയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തല്‍

Trivandrum
ബാലരാമപുരത്ത് മത പാഠശാലയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തല്‍. ഈ മാസം 13 നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബാലരാമപുരത്തെ മത പഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
 
പൊലീസിന് ലഭിച്ച വിശദ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
അടുത്ത ലേഖനം
164 രൂപയുടെ കോള്‍ഗേറ്റിന് 170 രൂപ ഈടാക്കിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് 10000 രൂപ പിഴയിടാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി