സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

10th board exam
അഭിറാം മനോഹർ| Last Modified വ്യാഴം, 18 മെയ് 2023 (20:49 IST)
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പെയ്ൻഡ് ഹയർ സെക്കൻഡറി തല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. എൽഡിസി, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകൾ. മലയാളം, കന്നഡ ഉൾപ്പടെ 15 ഭാഷകളിലായിരിക്കും പരീക്ഷ നടത്തുക. ഓൺലൈൻ പരീക്ഷ ഓഗസ്റ്റിൽ നടക്കും.

പ്രായപരിധി : 18-27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ്/സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. 2023 ജൂൺ വരെ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. ഇതിനായി https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗം, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസിൽ ഇളവുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :