എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 മെയ് 2023 (08:48 IST)
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ ഈ മാസം ഇരുപതാം തീയതി പ്രഖ്യാപിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം നേരത്തെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകും.

419363 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് തുടങ്ങിയ പരീക്ഷ 29നാണ് അവസാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :