തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗ്രഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (13:01 IST)
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗ്രഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍. കാരേറ്റ് സ്വദേശി 65 കാരനായ രാജേന്ദ്രന്‍, 57 കാരിയായ ശശികല എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. രാജേന്ദ്രന്റെ മകന്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടെന്നും പോയി നോക്കാനും സുഹൃത്തിനെ പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കുന്നു ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഫോണ്‍ ബെല്ലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തുകയും കിടപ്പുമുറിയിലെ ജനറല്‍ ഗ്ലാസ് പൊട്ടിച്ചു നോക്കുമ്പോള്‍ കട്ടിലില്‍ ശശികല മരിച്ച നിലയില്‍ കാണുകയായിരുന്നു. മറ്റൊരു മുറിയില്‍ രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :