മുഖ്യമന്ത്രി പദവിയെ തെറിവിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമ നടപടി എടുക്കണമെന്ന് ഇപി ജയരാജന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (11:57 IST)
മുഖ്യമന്ത്രി പദവിയെ തെറിവിളിച്ച് അധിക്ഷേപിച്ച കെ സുധാകരനെതിരെ നിയമ നടപടി എടുക്കണമെന്ന് ഇപി ജയരാജന്‍. സുധാകരന്‍ രാഷ്ട്രീയ കേരളത്തിനും സാംസ്‌കാരിക കേരളത്തിനും അപമാനമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം എന്നും രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിര്‍ത്തണോ എന്ന് കേരളത്തിലെ കോണ്‍ഗ്രസും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കോണ്‍ഗ്രസില്‍ ബോധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ സുധാകരനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പരസ്യമായി മാപ്പുപറയിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :