പെണ്‍കുട്ടിയെ പിതാവ് കൊണ്ടെത്തിച്ചത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍; കൃത്യസമയത്ത് ജീപ്പില്‍ സൈറണ്‍ മുഴക്കി പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ച് യുവ പോലീസുകാരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മാര്‍ച്ച് 2023 (11:52 IST)
തെറ്റായ പരീക്ഷ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ കൃത്യസമയത്ത് യഥാര്‍ത്ഥ കേന്ദ്രത്തിലെത്തിച്ച് യുവ പൊലീസുകാരന്‍. ഗുജറാത്ത് ബോര്‍ഡ് പരീക്ഷയിലാണ് സംഭവം. റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം ഇതല്ലന്നും ഇനിയും 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണെന്നും പെണ്‍കുട്ടി അറിയുന്നത്. പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷം കൂടി നഷ്ടപ്പെടും എന്ന് ഭയത്തിലിരുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ പോലീസുകാരന്‍ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

കൂടാതെ കൃത്യസമയത്ത് ഹാളില്‍ എത്തി പെണ്‍കുട്ടി പരീക്ഷ എഴുതി എന്ന് ഉറപ്പാക്കാനും പോലീസുകാരന്‍ മറന്നില്ല. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പോലീസിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :